ഡല്‍ഹിയില്‍ വിണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ജിപിഎസ് സഹായത്തോടെ പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്ന്‍.


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഡല്‍ഹിയിലെ രകേഷ് നഗര്‍ മേഖലയില്‍ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെ ജിപിഎസ് സഹായത്തോടെ പൊലീസ് പിടികൂടിയത്. ഗോഡൗണില്‍ നിന്ന് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ച കാറില്‍ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ജിപിഎസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസ് മയക്കുമരുന്ന് പിടികൂടുകയായിരുന്നു. കൊക്കെയ്ന്‍ ഡല്‍ഹിയിലേക്കെത്തിച്ച പ്രതി ലണ്ടനിലേക്ക് കടന്നതായാണ് വിവരം.ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് ഒക്ടോബര്‍ 2 ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. തുഷാര്‍ ഗോയല്‍ (40), ഹിമാന്‍ഷു കുമാര്‍ (27), ഔറംഗസേബ് സിദ്ദിഖി (23), ഭരത് കുമാര്‍ ജെയിന്‍ (48) എന്നിങ്ങനെ നാലുപേരെ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ട് പേരെ അമൃത്സറില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ