കണ്ണൂർ കെഎസ്ആർടിസി യൂനിറ്റിലെ സർവീസ് പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും ഈ വർഷത്തെ മസ്റ്ററിങ് നവംബറിലെ എല്ലാ ഓഫീസ് പ്രവൃത്തി ദിവസങ്ങളിലും ഉണ്ടായിരിക്കുമെന്ന് ഡിടിഒ അറിയിച്ചു.
പെൻഷൻ, സർക്കാർ ഓൺലൈൻ പെൻഷൻ സംവിധാനമായ ജിപ്രിസം മുഖേന വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ സർവീസ്, കുടുംബ, എക്‌സ്ഗ്രേഷ്യ പെൻഷൻകാരുടെയും അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്ക് പാസ് ബുക്കിന്റെ കോപ്പി (എസ്ബിഐ, കോ-ഓപ്പറേറ്റീവ്), ആധാർ കോപ്പി എന്നിവ ഓഫീസിൽ നിന്നും നൽകുന്ന ജിപ്രിസം ഡേറ്റാ ഷീറ്റ് ഫോമിനോടൊപ്പം ഹാജരാക്കണം.