മലപ്പുറത്ത് ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


മലപ്പുറം: മലപ്പുറം മുന്നിയൂർ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബൈക്ക് തൃശൂർ - കോഴിക്കോട് ദേശീയപാതയിലെ പുതുതായി നിർമ്മിച്ച നാലുവരി പാതയിൽ നിന്ന് പടിക്കൽ സർവ്വീസ് റോഡ് ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം, ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മാറ്റിയെങ്കിലും പുലർച്ചയോടെ ഇരുവരും മരിച്ചു.

പടപ്പറമ്പ് സ്വദേശി മുരിങ്ങതൊടൻ മുഹമ്മദ് കുട്ടിയുടെ മകനാണ് നിയാസ്. പടപ്പറമ്പ് വിഎല്‍ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് റനീസ്.

വളരെ പുതിയ വളരെ പഴയ