കണ്ണൂർ: ഡിവൈഡറുകൾ, റോഡുകൾ, കെട്ടിടങ്ങളുടെ മുകളിലും മറ്റുമായി സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നീക്കാൻ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകിയത്.കോടതി ഉത്തരവ് ഉണ്ടായിട്ടും അനധികൃത ബോർഡുകൾക്ക് എതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.