കണ്ണൂർ: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിനിരയായവർക്ക് സാന്ത്വന സ്പർശവുമായി കണ്ണൂർ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് രംഗത്ത്.
അപകടത്തില്‍ പരുക്കേറ്റവർക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് കേരള ക്ലസ്റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ അറിയിച്ചു.
നിരവധി പേർക്ക് പൊള്ളലേറ്റ ഈ ദുരന്തത്തില്‍ പരുക്കേറ്റവർക്ക് സഹായകമായി ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എൻഎ നെല്ലിക്കുന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസർ, ഡിവൈഎസ്പി എന്നിവരുമായി ഫർഹാൻ യാസീൻ ഇതു സംബന്ധിച്ച വിവരം പങ്കുവച്ചു.
രക്ഷാ പ്രവർത്തനങ്ങള്‍ക്കും, ചികിത്സയ്ക്കും കിംസ് ശ്രീചന്ദ് ആശുപത്രിയുടെ ഈ സഹായം ദുരിത ബാധിതർക്ക് വലിയ ആശ്വാസമാകും. ഇരയായവർക്ക് +91 70257 67676 എന്ന നമ്ബറില്‍ ഫർഹാൻ യാസീനുമായി ബന്ധപ്പെടാവുന്നതാണ്. നേരത്തെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് സമൂഹത്തിന് മുന്നില്‍ മാതൃകയായിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ, പൊള്ളലേറ്റവർക്ക് സ്പെഷ്യല്‍ കെയർ എന്നിവ ഉള്‍പ്പെടെ ആശുപത്രിയില്‍ സൗജന്യമായി ലഭ്യമാക്കും. ഐസിയു സൗകര്യം, വൈദ്യ സഹായങ്ങള്‍ തുടങ്ങി ഓരോ രോഗിക്കും ആവശ്യമായ കൃത്യമായ സേവനം ഉറപ്പാക്കുമെന്ന് ഫർഹാൻ യാസീൻ അറിയിച്ചു. പരുക്കേറ്റവരുടെ വേദനയും ചിലവുകളും കുറക്കാനും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കിംസ് ശ്രീചന്ദ് ആശുപത്രി മുന്നോട്ട് വന്നിരിക്കുന്നത്.