Zygo-Ad

വി ഡി സതീശനെതിരെ നിലപാടു കടുപ്പിച്ച് ഡോ. പി സരിൻ. പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും


കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ. കോൺഗ്രസ് പാർട്ടിക്കെതിരെ തുറന്നടിച്ച പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനു തൊട്ടു പിന്നാലെ സിപിഎം പറഞ്ഞാൽ ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്നും സരിൻ പ്രതികരിച്ചു. 

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ സ്വതന്ത്രനായി ഡോ. പി സരിൻ മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി യോഗത്തിൽ.

വളരെ പുതിയ വളരെ പഴയ