കണ്ണൂർ: എ.ഡി.എം നവീൻ ബാബുവന്റെ ആത്മഹത്യയില്‍ പി.പി ദിവ്യയെ പുറത്താക്കണമെും അറസ്റ്റു ചെയ്യണമെന്നുംആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.
അടിയന്തര പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റ് അനുമതി നല്‍കിയില്ല. പ്രതിഷേധം ശക്തമായതോടെ അജണ്ഡകള്‍ തിരക്കിട്ട് പൂർത്തിയാക്കി യോഗം പിരിഞ്ഞു.
ജില്ലാ പ്രസിഡന്റ് സ്ഥാനം പി.പി ദിവ്യ രാജിവെച്ച സാഹചര്യത്തില്‍ ബിനോയ് കുര്യനാണ് നിലവിലെ ചുമതല വഹിക്കുന്നത്. പ്രമേയം അവതരിപ്പിക്കുന്നതിന്റെ നോട്ടീസ് ഏഴു ദിവസം മുമ്പ് സമർപ്പിക്കണമെന്ന ചട്ടം പാലിക്കാത്തതിനാലാണ് പ്രമേയം അവതരിപ്പിക്കാൻ അനുമതി നല്‍ക്കാത്തതെന്നായിരുന്നു വിശദീകരണം.
ഇതിനിടെ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷണർ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു.
പോലീസ് അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഓഫീസിന് മുന്നില്‍ പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തി.