ഏഴിമല: കണ്ണൂർ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.