കേരളം: പ്രശസ്ത റേഡിയോ പ്രക്ഷേപകനും ആകാശവാണിയിലെ ദീർഘകാല വാർത്താ പ്രക്ഷേപകനുമായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
വായിക്കുന്നത് രാമചന്ദ്രൻ’ എന്ന പരിചിതമായ ആമുഖത്തിലൂടെ ശ്രോതാക്കളുടെ മനസ്സിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു എം രാമചന്ദ്രൻ. അദ്ദേഹത്തിന്റെ സുപരിചിതമായ ശബ്ദം ആകാശവാണിയുടെ നിരവധി പരിപാടികളിൽ മുഴങ്ങിക്കേട്ടിരുന്നു.അദ്ദേഹത്തിന്റെ വിയോഗത്തോടെ മലയാള റേഡിയോ രംഗത്ത് ഒരു യുഗം അവസാനിച്ചിരിക്കുകയാണ്.