Zygo-Ad

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി; വര്‍ധന മൂന്ന് ശതമാനം.

 


കേരളം: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്ബളത്തിന്റെ 53 ശതമാനമായി മാറും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് മന്ത്രിസഭായോഗ തീരുമാനം. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്ബളമായുള്ള എന്‍ട്രി ലെവല്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ പ്രതിമാസം ഏകദേശം 540 രൂപയുടെ വര്‍ധന ഉണ്ടാവും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാവും. 

മാര്‍ച്ചിലാണ് ഇതിന് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് നാലുശതമാനം വര്‍ധന വരുത്തിയതോടെയാണ് നിലവിലെ 50 ശതമാനത്തിലേക്ക് ക്ഷാമബത്ത ഉയര്‍ന്നത്. ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ധിപ്പിച്ച്‌ കൊണ്ടുള്ള പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് സെപ്തംബര്‍ 30ന് ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ