ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് മോദി സമ്മാനിച്ച കിരീടം മോഷണം പോയി.


 ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് കാളി പ്രതിഷ്ഠയിലെ കിരീടം കവർന്ന സംഭവം വാർത്തകളിൽ നിറഞ്ഞു. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര സന്ദർശനത്തിനിടെ സമർപ്പിച്ച സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടമാണ് കവർച്ചയ്ക്ക് ഇരയായത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷമാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കാളി പ്രതിഷ്ഠയിലെ കിരീടം നഷ്ടമായ വിവരം ആദ്യം കണ്ടെത്തിയത്. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈസുല്‍ ഇസ്ലാം അറിയിച്ചു.

ജശോരേശ്വരി ക്ഷേത്രത്തിന് സാംസ്കാരികവും മതപരവുമായ വലിയ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അനാരി എന്ന ബ്രാഹ്മണനാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ നവീകരിക്കുകയും പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ പുനർനിർമിക്കുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ