ചെറിയ വീടുകൾക്ക് യു എ നമ്പറാണെങ്കിലും നികുതി ഈടാക്കില്ല

                                                                                


അറുപത് ചതുരശ്ര മീറ്ററിൽ (646 ചതുരശ്ര അടി) താഴെ വിസ്തീർണമുള്ള വീടുകൾക്ക് യു എ (താൽക്കാലിക) നമ്പർ ആണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വസ്തു നികുതി (കെട്ടിട നികുതി) ഈടാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്.

യു.എ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്നിരട്ടിയാണ് വസ്‌തു നികുതി. എന്നാൽ 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് ഒഴിവാക്കി.

ഈ ഇളവ് യു എ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാണ്. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകൾക്ക് യു എ നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കും.

ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയ പരിധി ഏഴ് വർഷമായി കുറച്ചു. മന്ത്രി എം ബി.രാജേഷ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ ഇറക്കിയത്.

വളരെ പുതിയ വളരെ പഴയ