പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ (24) മകൾ അനൈഖ (5) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.