മാഹി പി.കെ രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ ഓണാഘോഷം നടത്തി. പൂക്കളം, വടം വലി മത്സരം വിവിധ കലാപരിപാടികളും ഉണ്ടായി. ഘോഷയാതയുടെ അകമ്പടിയോടെ മാവേലിയെ സ്വീകരിച്ചു. തനയ് റിജേഷിന്റെ മാവേലി വേഷം കുട്ടികൾക്ക് ആവേശമായി.
എസ്.കെ.ബി.എസ് പ്രസിഡണ്ട് ശ്രീ. പി.പി. വിനോദൻ , എഡ്യുകേഷൻ ചെയർമാൻ ശ്രീ.പി.സി. ദിവാനന്ദ്, മാനേജർ ശ്രീ. അജിത് കുമാർ ഹെഡ് മിസ്ട്രസ് ശ്രീമതി സി.പി. ഭാനുമതി കമ്മിറ്റി അംഗങ്ങളും ആഘോഷ വേളയിൽ സന്നിഹിതരായി. പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജ വൈസ് പ്രസിഡണ്ട് വിനോദ് എന്നിവർ ആശംസ അറിയിച്ചു. സെക്രട്ടറി ശ്രീമതി നിമ്മി ടിച്ചർ നന്ദി പറഞ്ഞു. കുട്ടികൾക്ക് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു. പി.ടി.എ എക്സി കൂട്ടിവ് അംഗങ്ങളും ഈ വേളയിൽ സജീവ സാന്നിധ്യമായിരുന്നു. അധ്യാപകരായ സുഗേഷ്, വിജിത്,
ആശ്രിത് കേളോത്ത്, ഷാഹിന, അശ്വതി, സുജിത ,ബിന്ദു ,ശരണ്യ, രമ്യ , അക്ഷയ, ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി