ആർപ്പും ആരവങ്ങളും ഒഴിഞ്ഞ് മാഹി ഇൻഡോർ സ്റ്റേഡിയം: പൊട്ടിയും പൊളിഞ്ഞും തകർച്ചയിലേക്ക്

 


മാഹി: മാഹി ഇൻഡോർ സ്റ്റേഡിയം തകർച്ചയിലേക്ക്. കായിക താരങ്ങൾക്ക് തണലും കരുതലും ആവേണ്ടവയാണ് സ്റ്റേഡിയങ്ങൾ. ആർപ്പും ആരവങ്ങളും മുഴങ്ങേണ്ടുന്നവയാണ് ഓരോ സ്റ്റേഡിയവും.  പുറമേ നിന്നു നോക്കുമ്പോൾ മനോഹരമായ  മാഹിയിലെ ഇൻഡോർ സ്റ്റേഡിയം കായിക പ്രേമികൾക്ക് കളങ്കം ഉണ്ടാക്കുന്ന വിധം അതിൻറെ ഉൾഭാഗങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണ് .

കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അജയ് മാക്കൻ 2012 ൽ ആണ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പന്ത്രണ്ട്  വർഷം ആയപ്പോഴേക്കും  പാെട്ടിയും പൊളിഞ്ഞും പൂർണ്ണ തകർച്ചയിലേക്ക് നീങ്ങുകയാണ്.

12.262 കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയം 2015 ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി. ഇപ്പോൾ ലോക്കൽ സ്‌പോർട്‌സ് മാനേജ്‌മെൻ്റ് കമ്മിറ്റിയാൽ പരിപാലിക്കപ്പെടുന്ന ഇൻഡോർ സ്റ്റേഡിയത്തിന്  വോളി ബോൾ/ബാസ്കറ്റ് ബോൾ കോർട്ട് :1,ഷട്ടിൽ കോർട്ട്:4,ടേബിൾ ടെന്നീസ് കോർട്ട് :3,ഗാലറി (ശേഷി 750) എന്നീ സൗകര്യങ്ങൾ ആണ് ഉള്ളത്.   നിലവിൽ വിദ്യാർത്ഥികളും മുതിർന്നവരുമായി ഇരുനൂറ്റി അൻപതോളം പേർ   സ്ഥിരമായി ഇൻഡോർ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്.ഉദ്ഘാടന സമയത്ത് എയർ കണ്ടീഷനെന്ന്  പറഞ്ഞുവെങ്കിലും ഇതുവരെയും അത് പ്രവർത്തിച്ചിട്ടില്ലെന്നാണ് കളിക്കാർ പറയുന്നത്.

ഇത്രയും പേർ സ്ഥിരമായി ഉപയോഗിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ സ്ഥിരം ശുചീകരണ തൊഴിലാളികളോ വാച്ച്മാൻമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബാലഭവനിലെ രണ്ട് കായിക അധ്യാപകൻമാരാണ് ഇപ്പോൾ സ്റ്റേഡിയം തുറക്കുന്നതും മറ്റും കാര്യങ്ങൾ ചെയ്യുന്നതും. ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതിനാൽ അധ്യാപകർ തന്നെയാണ് അത്യാവശ്യ ശുചീകരണ പ്രവർത്തികൾ ചെയ്യുന്നതും

   പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികൾ പ്രാക്ടീസിനായി വരുന്ന ഇവിടെയുള്ള ശുചിമുറികളിൽ വേണ്ടത്ര വെളിച്ചമോ വൃത്തിയോ ഇല്ല. പല ഇലക്ട്രിക് ഉപകരണങ്ങളും തകർന്നും തൂങ്ങിയും പ്രവർത്തന രഹിതമായി. വയറിംഗ് പുറത്തായതിനാൽ  വൈദ്യുതാഘാതമേൽക്കതക്കരീതിയിലാണ് സ്വിച്ചുകൾ പലതും. സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിലെ സീലിംങ് പലയിടത്തും അടർന്ന് തൂങ്ങി കിടക്കുകയാണ്. പണം അടച്ച്  കളിക്കുന്നവർക്ക് വേണ്ടത്ര ഇരിപ്പിടം പോലും ഈ സ്റ്റേഡിയത്തിൽ ഇല്ല. ജനറേറ്റർ പ്രവർത്തന രഹിതമാണ്. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും കാട് വളർന്നു കിടക്കുകയാണ്. സ്റ്റേഡിയത്തിന് പുറത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രി സമയങ്ങളിൽ കളിക്കാൻ വരുന്നവർ മൊബെൽ ഫോണിൻ്റെ വെളിച്ചത്തിലാണ് സഞ്ചരിക്കാറ്. മുൻപ് സ്ഡേറ്റിയ പരിസരത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് ഉള്ള ഫുട്ബോൾ ഗ്രൗണ്ടും കാട് മൂടിയ അവസ്ഥയിലാണ്.

ഉദ്ഘാടന സമയത്ത് മാഹിയിലെ ജനങ്ങൾ തങ്ങളുടെ കായിക കഴിവുകൾ വികസിപ്പിക്കുന്നതിന് സ്റ്റേഡിയം പ്രയോജനപ്പെടുത്തണമെന്നാണ് മന്ത്രി അജയ് മക്കാൻ പറഞ്ഞത് എന്നാൽ ഇന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നവർക്ക് ഇവിടത്ത പരിതാപകരമയായ അവസ്ഥയിൽ കളിക്കാനും കളിക്കാതിരിക്കാനും പറ്റാത്ത സ്ഥിതിയിലാണ് ഉള്ളത്. അധികൃതർ ഉടൻ ഇടപെട്ടില്ലെങ്കിൽ സ്റ്റേഡിയം കൂടുതൽ തകർച്ചയിലേക്ക് നീണ്ട് ഒരുതരത്തിലും കളിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറും എന്നാണ് കായികപ്രേമികൾ അഭിപ്രായപ്പെടുന്നത്

വളരെ പുതിയ വളരെ പഴയ