ജബ്ബാർ ചെണ്ടയാട്
കഴിഞ്ഞ ദിവസം വിടവാങ്ങിയ കൂത്ത്പറമ്പ് വെടിവെപ്പിലെ പോരാളി പുഷ്പൻ്റെ ഭൗതിക ശരീരം മേനപ്രം കൂത്ത്പറമ്പ് രക്ത സാക്ഷി സ്മാരക വായനശാലയുടെ മുന്നിലുള്ള പാർട്ടി സ്ഥലത്ത് സംസ്ക്കരിച്ചു. സംസ്ക്കാര ചടങ്ങിന് ആയിരങ്ങൾ പങ്കാളികളായി. പുഷ്പൻ്റെ ചിതയ്ക്ക് സഹോദരൻ പ്രകാശൻ്റെ മകൻ നവൽ കൃഷ്ണ, രാജൻ്റെ മകൻ രസിൻ രാജ്, സഹോദരി അജിതയുടെ മകൻ ജിനീഷ് എന്നിവർ ചേർന്ന് തീ കൊളുത്തി.
പോരാട്ട സൂര്യനെ ഒരു നോക്ക് കാണാൻ നാടിൻ്റെ നാനാഭാഗത്ത് നിന്നും സി പി എം നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തി. കൃത്യം ഉച്ചയ്ക്ക് 2 മണിയോടെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം 4.45 ഓടെ മേനപ്രത്തെ ഭൗതിക ശരീരവുമായി ആംബുലൻസ് പുഷ്പൻ്റെ മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തി. ആംബുലൻസിൽ നിന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നേതൃത്വത്തിൽ ഭൗതിക ശരീരം ചുമന്നാണ് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി വീട്ടിലെത്തിച്ചത്. 30 വർഷം കിടപ്പിലായ പുഷ്പനെ പരിചരിച്ച സഹോദരി ജാനകി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വികാര നിർഭരമായ യാത്രയയപ്പാണ് നൽകിയത്. വൈകുന്നേരം 5.20 ഓടെ ഭൗതിക ശരീരവുമായി ആംബുലൻസ് നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ മേനപ്രം കൂത്ത്പറമ്പ് രക്തസാക്ഷി സ്മാരക വായനശാലയുടെ മുൻ വശത്തെ കുഴിമാടത്തെ സ്ഥലത്തേക്ക്. വൈകുന്നേരം 5.40 ഓടെയാണ് പുഷ്പൻ്റെ ചിതയ്ക്ക് തീ കൊളുത്തിയത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ , ഇ.പി. ജയരാജൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. എ.എ. റഹീം. എം.പി, കെ.പി. മോഹനൻ. എം.എൽ.എ, കോൺഗ്രസ് നേതാവ് ഷാജി. എം. ചൊക്ലി,സി പി ഐ . നേതാവ് എ. പ്രദീപൻ, ലീഗ് നേതാവ് പി.കെ.യൂസഫ് മാസ്റ്റർ, എം.സ്വരാജ്, വി.പി. സാനു, ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ശിങ്കാരവേലൻ, കർണാടക സംസ്ഥാന ട്രഷറർ സന്തോഷ് ബാജൻ , കോൺഗ്രസ് എസ് നേതാവ് ബാബു ഗോപിനാഥ്, എൻസിപി നേതാവ് കെ. സുരേഷ്,
ബിജെ പി നേതാവ് അഡ്വ. ഷിജിലാൽ , ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, സ്പീക്കർ എ.എൻ. ഷംസീർ, ജെയ്ക്ക് സി തോമസ്, പനോളി വൽസൻ, ടി വി രാജേഷ്, കെ.കെ.രാഗേഷ്, എം.ഷാജർ , എം.വിജിൻ എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പി. ശിവദാസൻ എം.പി, എം.ആർഷോ , മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ബിനോയ് കുര്യൻ, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള, എ. അശോകൻ, പി.പി. പുരുഷോത്തമൻ, കാരായി രാജൻ തുടങ്ങി നിരവധി പേർ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും മേനപ്രത്തെ പുഷ്പൻ്റെ വീട്ടിലും ആദരാജ്ഞലി അർപ്പിക്കാനെത്തി.