കണ്ണൂർ മണ്ഡലം വികസന സെമിനാർ: ഒക്‌ടോബർ 15 വരെ നിർദേശങ്ങൾ നൽകാം വികസന സെമിനാർ: ഒക്‌ടോബർ 15 വരെ നിർദേശങ്ങൾ നൽകാം

 കണ്ണൂർ മണ്ഡലം വികസന സെമിനാറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒക്‌ടോബർ 15 വരെ സമർപ്പിക്കാമെന്ന് മന്ത്രി രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. നവംബറിലാണ് സെമിനാർ. കണ്ണൂർ മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാനായി മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. മണ്ഡലത്തിൽ നടക്കുന്ന കിഫ്ബി, ബജറ്റ്, എംഎൽഎ ഫണ്ട് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. എംഎൽഎ ഫണ്ടിൽ പൂർത്തീകരിച്ച എളയാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം, എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം, തോട്ടട വനിത ഐടിഐ ഓഡിറ്റോറിയം എന്നിവ ഉടൻ തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.

യോഗത്തിൽ ഡോ. വി ശിവദാസൻ എംപി, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അനീഷ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിറ്റി ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, കണ്ണൂർ കന്റോൺമെൻറ് സിഇഒ മാധവി ഭാർഗവ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഡോ. എം സുർജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ