ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച പോലീസ് ഉദ്യോഗസ്ഥന് സ്വീകരണം നൽകി

 



ജോലിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. എയര്‍പോട്ട് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടി രാജീവാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച്ത്. എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് കൈമാറി.


സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍ ഐ പി എസ് പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് കൈമാറലും നിര്‍വ്വഹിച്ചു. പി കെ ഷൈമ അധ്യക്ഷയായി. കൂടാളി ഗ്രാമപഞ്ചായത്ത്് പ്രസിഡണ്ട് ശ്യാമ, സിഐ എസ് എഫ് കമെന്റന്റ് അനിൽ ദൗണ്ടില്‍ , അഡിഷണല്‍ പോലീസ് സുപ്രണ്ട് വേണുഗോപാല്‍, എയര്‍പോര്‍ട്ട് എം ഡി ദിനേശ് കുമാര്‍ സി , കൂത്തുപറമ്പ് അസിസ്‌ററന്റ് കമ്മീഷണര്‍ എം കൃഷ്ണന്‍, എയര്‍പോര്‍ട്ട് എസ് എച്ച് ഒ ടി വി പ്രദീഷ് , എന്നിവര്‍ മുഖ്യാതിഥികളായി. എയര്‍പോര്‍ട്ട് സി എസ് ഒ വേലായുധന്‍ എയര്‍പോര്‍ട്ട് പി ആര്‍ ഒ അജയന്‍, കെ പിഒഎ അംഗം നൗഷാദ് മൂപ്പന്‍ , സെന്‍സായി രജനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിനേഷ് എന്നിവര്‍ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ