രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവിനെ മട്ടന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

 


മട്ടന്നൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവിനെ മട്ടന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി മഹേഷ് ചന്ദ്ര ശർമയാണ് പിടിയിലായത്. തില്ലങ്കേരി പടിക്കച്ചാലിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം മാർബിൾ ജോലി ചെയ്തു വരികയായിരുന്നു മഹേഷ്.രാജസ്ഥാനിലെ ജയ്പൂർ സൗത്തിലെ സംഗനേർസഥർ പോലീസ് സ്റ്റേഷൻ പരിധിയിൽ 6മാസം മുൻപാണ് സംഭവം നടന്നത്. മഹേഷ് ചന്ദ്ര ശർമ ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 14 കാരിയായ പെൺകുട്ടിയെ പലതവണയായി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ഇയാൾ അന്വേഷണം നടക്കുന്നതിനിടെ കേരളത്തിലേക്ക് കടന്നുവെന്നു മനസ്സിലാക്കിയ രാജസ്ഥാൻ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മട്ടന്നൂർ എസ് ഐ എൻ. ആർ പ്രശാന്തന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മഹേഷിനെ പടിക്കശാലയിലെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മഹേഷിനെ രാജസ്ഥാൻ പോലീസിന് കൈമാറി

വളരെ പുതിയ വളരെ പഴയ