മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് അമിതമായി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി ചാർജ്ഉടൻ പിൻവലിക്കണമെന്നും, വൈദ്യുതി വകുപ്പ് സ്വകാരണ വൽക്കരണത്തിന് എതിരെയും, സപ്തംബർ 18ന്, ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ വമ്പിച്ച വിജയമാക്കാൻ സഹകരിക്കുമെന്ന് മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ കൺവെൻഷൻ .പുതുച്ചേരിസംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന എൻ. ആർ.കോൺഗ്രസ്, ബി.ജെ.പി.ഗവൺമെന്റ് മാഹിയോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.പി. റഫീഖ്,അധ്യക്ഷത വഹിച്ചു. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് പി.യൂസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്അലിഇടക്കുന്നത്ത് സ്വാഗതം പറഞ്ഞു.മോട്ടോർ തൊഴിലാളി യൂണിയൻ ദേശീയ വൈസ് പ്രസിഡണ്ട് ഇ കെ ഹാഷിം മൗലവി മുഖ്യപ്രഭാഷണം നടത്തി.എ.വി.അലി, പി നാസർ,(ചുമട്ട് ) സി. വി. സമീർ, കെ അൻസാർ(മത്സ്യം)ഇ കെ ഹാഷിം,അൻസീർ പള്ളിയത്ത്,(മോട്ടോർ) എ.വി.സലീം,എ.വി.ഹനീഫ,കെ.ഫായിസ്, എ. വി. സമീർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.എ.വി.അസ്ലം, നന്ദി പറഞ്ഞു.