കണ്ടോത്ത് പൊയിൽ കുടുംബ സംഗമം നാട്ടുത്സവമായി.


 മാഹി: മാഹിയിലെ പുരാതന തറവാടായ ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാടിന്റെ കുടുംബ സംഗമം പതിവു പോലെ ഇത്തവണയും ഒന്നാം ഓണനാളിൽ നടന്നു. ഒരു നാട്ടുത്സവത്തിന്റെ പ്രീതി തിയിൽ ,ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽനടന്ന കുടുംബ കൂട്ടായ്മ. പ്രശസ്ത ആംഗലേയസാഹിത്യകാരൻ പി.ഗംഗാധരൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, കെ.പി. രമേശൻ , കെ.പി.കൃഷ്ണദാസ് .  കെ.പി. ശാന്ത, കെ.പി. ലക്ഷ്മണൻ , കെ.ബീന സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി അരങ്ങേറി. അനുഭവങ്ങൾ പങ്കുവെക്കൽ, ആദരവ് , വിവിധ കലാപരിപാടികൾ,ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണ സദ്യ ,സമ്മാനദാനം, ഫോട്ടോ സെഷൻ, എന്നിയുമുണ്ടായി.കെ.പി. സജീവൻ സ്വാഗതവും, ടി.ശശികുമാർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ