ന്യൂമാഹി : മാഹി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ്ഏകദേശം 55 വയസ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹം ന്യു മാഹി കലാഗ്രാമത്തിന് സമീപത്തായി പുഴയിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ന്യൂമാഹി പോലീസ് സ്ഥലത്തെത്തുകയും തലശ്ശേരി ഫയർസ് എത്തി മൃതദേഹം കരയിലെത്തിക്കുകയും ചെയ്തു.കറുപ്പ് ബനിയനും , കടും പച്ച മുണ്ടുമാണ് വേഷം. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.