വർണ്ണോത്സവം പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.

 


മാഹി: പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി വർണ്ണോത്സവം പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കും.

പ്രീപ്രൈമറി (നേഴ്സറി), ജൂനിയർ എൽ.പി, സീനിയർ എൽ.പി, യു.പി , ഹൈസ്കൂൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരം നടക്കും.

2024 സപ്തംബർ 21 നു ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതൽ പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിലാണ് മത്സര പരിപാടി നടക്കുക.വരയ്ക്കാനുള്ള കടലാസ് സംഘാടകർ നല്കുന്നതാണ്.ഒക്ടോബർ 6നു നടക്കുന്ന വാർഷികാഘോഷ സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും.

വളരെ പുതിയ വളരെ പഴയ