ടി.കെ വേണു പുരസ്കാരം നിഷ സൻജീവിന്.


 മാഹി:ഈ വർഷത്തെ  ഒൻപതാമത് ഇഞ്ചിനീയർ. ടി.കെ. വേണു സ്മാരക എൻഡോവ്മെൻ്റ് പള്ളൂർ വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിലെ നിഹ സൻജീവ് കെ.പി. അർഹയായി.

മയ്യഴി പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ ആയിരിക്കെ അകാലത്തിൽ പൊലിഞ്ഞു പോയ ഇഞ്ചിനീയർ.ടി.കെ.വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ബന്ദുക്കളും,സഹപ്രവർത്തകരും സുഹൃത്തുക്കളും ഏർപ്പെടുത്തിയതാണ് പ്രസ്തുത പുരസ്കാരം .

ഇഞ്ചിനീയർ.ടി.കെ. വേണുവിൻ്റെ ഓർമ്മ ദിനമായ സപ്റ്റമ്പർ 27 ന്  കാലത്ത് 9. മണിക്ക് പളളൂർ വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ അസംബ്ലിയിൽ വച്ച് കുമാരി നിഹ സൻജീവിന്ന് പുരസ്കാരം മയ്യഴി പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർമാരും, മുൻ ഇഞ്ചിനീയർമാരും , ബന്ദുക്കളും സുഹൃത്തുക്കളും ചേർന്നു നൽകുന്നതാണ്.ചടങ്ങിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷയും പ്രധാന അദ്ധ്യാപികയുമായ തനൂജ ടീച്ചർ സന്നിഹിതരായിരിക്കും

വളരെ പുതിയ വളരെ പഴയ