മയ്യഴി: ചെന്നൈ ചെങ്കൽപ്പേട്ടയിൽ ബൈക്ക് വൈദ്യുതി തുണി ലിടിച്ച് മാഹി പന്തക്കൽ സ്വദേശിയായ യുവാവ് മരിച്ചു - ചെങ്കൽപ്പേട്ട ഐ.ടി കമ്പനിയിലെ ജീവനക്കാരൻ പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരി (19)യാണ് മരിച്ചത്.ഞായറാഴ്‌ച്ച രാത്രി 10 നായിരുന്നു സംഭവം - ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം.ഞായറാഴ്ച്ച രാത്രി 10 നാണ് സംഭവം.ഞായറാഴ്ച്ച കമ്പനി അവധിയായതിനാൽ താമസസ്ഥലത്ത് നിന്ന് ബൈക്കിൽ സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ച ബൈക്ക് ചെങ്കൽപേട്ടിൽ വെച്ച് നിയന്ത്രണം വിട്ട് വൈദുതി തൂണിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ഹരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാലിന് പരുക്കേറ്റ സുഹൃത്ത് തഞ്ചാവൂർ സ്വദേശി അമർനാഥി(23)നെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഹരിയുടെ സംസ്ക്കാരം തഞ്ചാവൂർ മണ്ണാർക്കുടി ശ്മശാനത്ത് നടന്നു - അമ്മ പന്തക്കലിലെ നമ്പ്യാർ വീട്ടിൽ സത്യഭാമ - അച്ഛൻ - ശേഖർ (ലോറി ഡ്രൈവർ) സഹോദരൻ: വിഷ്ണു