കേരളത്തിൽ എവിടെ മാലിന്യം കണ്ടാലും ഇനി ഒറ്റ നമ്പറിൽ പരാതിപ്പെടാം.

 


കണ്ണൂർ:പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയത് കണ്ടാൽ പരാതിപ്പെടാൻ ഒറ്റ നമ്പർ സംവിധാനം.പരാതികൾ വീഡിയോകളായും ചിത്രങ്ങളായും അറിയിക്കാനാണ്‌ വാട്‌സാപ്പ്‌ നമ്പർ എന്ന ആശയം തദ്ദേശ വകുപ്പ്‌ സ്വീകരിച്ചത്.

വാട്‌സാപ്പ്‌ നമ്പറിലൂടെ പരാതികൾ അറിയിക്കുന്നവർക്ക്‌ നിയമ ലംഘനത്തിൽ ഈടാക്കിയ പിഴയുടെ 25 ശതമാനം ലഭിക്കും. പരമാവധി 2500 രൂപയായിരിക്കും ഇങ്ങനെ പാരിതോഷികമായി നൽകുക.മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതമാണ്‌ പരാതികൾ അറിയിക്കേണ്ടത്‌. ലൊക്കേഷൻ വിശദാംശങ്ങളും ഇതോടൊപ്പം നൽകാം.സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളും ഇതോടെ 9446700800 എന്ന നമ്പർ വഴി മാലിന്യ നിർമാർജന പദ്ധതിക്ക് കീഴിൽ ജാഗ്രത്താവും.

വളരെ പുതിയ വളരെ പഴയ