ന്യൂമാഹിയിലെ പഞ്ചായത്ത് ഭരണത്തിനെതിരെ ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്

 ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിലെ ന്യൂമാഹിയേയും പള്ളൂരിനെയും ബന്ധിപ്പിക്കുന്ന നടമ്മൽപാലം കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് കാലപഴക്കത്താൽ തകർന്ന് വീണിരുന്നു. നിത്യേന നിരവധി വിദ്യാർത്ഥികളും മറ്റ് പ്രദേശവാസികളും നടന്ന് പോകുന്ന പാലം അപകടാവസ്ഥയിലാണെന്നും അടിയന്തരമായി പാലം പുതുക്കി പണിയണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ പാലത്തിൻ്റെ അപകടാവസ്ഥ പരിഹരിക്കാനോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കാനോ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല.  പാലത്തിലൂടെ ടിപ്പർ ലോറി കടന്ന് പോകുമ്പോൾ പാലം തകർന്ന് ടിപ്പർ താഴെ വെള്ളത്തിൽ വീണു. പ്രദേശത്ത ജനങ്ങളുടെ ശ്രമദാനത്തിലൂടെയാണ് ടിപ്പർ കരയ്ക്ക് കയററിയത്. 


പ്രദേശത്തെ വിദ്യാർത്ഥികളുടെയും ദേശവാസികളുടെയും യാത്രാക്ലേശം പരിഹരിക്കാൻ ഉടനെ പുതിയ പാലം നിർമ്മിക്കണമെന്നും പഞ്ചായത്ത് അധികൃതർ പുതിയ പാലം നിർവ്വിക്കാനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താൻ ബിജെപി നിർബന്ധിതമാകുമെന്നും ബി ജെ പി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി മുന്നറിപ്പ് നൽകി.


യോഗത്തിൽ രമേശൻ തോട്ടോൻ്റവിട അദ്ധ്യക്ഷതവഹിച്ചു. അനീശൻ കൊളവട്ടത്ത് അനീശൻ കൊള്ളുമ്മൽ, കെ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ