ഒൻപത് ദിവസം അയ്യപ്പ ദർശനം; ശബരിമല നട 13-ന് തുറക്കും

 


ശബരിമല : ഒൻപത് ദിവസം ഭക്തർക്ക് ഭഗവാനെ ദർശിക്കാൻ കഴിയുന്ന ശബരിമല തീർഥാടന കാലം വെള്ളിയാഴ്ച തുടങ്ങും.

ഓണം, കന്നിമാസ പൂജ എന്നിവ തുടർച്ചയായി വരുന്നതിനാലാണ് ഇത്രയും ദിവസം നട തുറക്കുന്നത്.

അയ്യപ്പന്റെ സന്നിധിയിൽ ഭക്തർക്ക് വിഭവ സമൃദ്ധമായ സദ്യ നൽകുന്ന പൂജാകാലം കൂടിയാണിത്.

13-ന് വൈകിട്ട് 5ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറക്കും.

14-ന് ഉത്രാട ദിനത്തിൽ മേൽശാന്തി, തിരുവോണത്തിന് ദേവസ്വം ഉദ്യോഗസ്ഥർ പിറ്റേന്ന് പോലീസുകാർ എന്നിവരുടെ വകയാണ് സദ്യ നൽകുന്നത്.

17-നാണ് കന്നി ഒന്ന്. തുടർന്ന് നാല് നാൾ കൂടി ദർശന സൗകര്യമുണ്ട്. 14 മുതൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം. പടി പൂജ, സഹസ്ര കലശം, കളഭ അഭിഷേകം, ലക്ഷാർച്ചന, പുഷ്പ അഭിഷേകം എന്നിവയും നടക്കും.

21-ന് രാത്രിയിൽ നട അടക്കും. ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. സ്പോട്ട് ബുക്കിങ് സൗകര്യവും ലഭ്യമാണ്.

വളരെ പുതിയ വളരെ പഴയ