പിവി അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കി; എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദൻ.


കണ്ണൂർ : നിലമ്പൂരില്‍ നിന്നുള്ള ഇടതുപക്ഷ എംഎല്‍എല്‍ പിവി അന്‍വറിനെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കി. അന്‍വറുമായി എല്‍ഡിഎഫിന് ഇനി ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. ഇടതുമുന്നണിയെയും സിപിഎമ്മിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്‍വര്‍ നടത്തിവരുന്നതെന്നും അന്‍വര്‍ അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.'അന്‍വറും പാര്‍ട്ടിയുമായുമുള്ള എല്ലാ ബന്ധവും ഇന്നലത്തോടെ അവസാനിച്ചു. താന്‍ എല്‍ഡിഎഫിന്റെ ഭാഗമല്ലെന്നും ഭരണപക്ഷത്തിന്റെ കൂടെ നിയമസഭയില്‍ ഇരിക്കില്ലെന്നും അന്‍വര്‍ തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. അതിനു മുമ്പോ പിമ്പോ അന്‍വറിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചില്ല. ഇപ്പോള്‍ അന്‍വര്‍ പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയതോടെ അദ്ദേഹവുമായുള്ള എല്ലാ മുന്നണി ബന്ധവും അവസാനിച്ചു''- എംവി ഗോവിന്ദന്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ