ജൂനിയർ എഞ്ചിനിയർ, ഓവർസീയർ പരീക്ഷ ഒക്ടോബർ 27 ന്.


മാഹി: പുതുച്ചേരിയിലെ പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എഞ്ചിനീയർ (സിവിൽ), ഓവർസിയർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള മത്സര പരീക്ഷ ഒക്ടോബർ 27 ന് രാവിലെ 10 മണി മുതൽ 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും പുതുച്ചേരിയിൽ വെച്ച് നടക്കും. ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്ന തീയതി ഉടൻ റിക്രൂട്ട്‌മെൻ്റ് പോർട്ടലിൽ പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് “https://recruitment.py.gov.in” എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് ഗവ.അണ്ടർ സെക്രട്ടറി വി.ജയ്‌ശങ്കർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ