കണ്ണൂർ: ഓണംപ്രമാണിച്ച് പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ റേഷനരി നല്‍കും. വെള്ളക്കാര്‍ഡിന് സെപ്റ്റംബറില്‍ 10 കിലോ അരി കിട്ടും.10.90 രൂപയാണു നിരക്ക്. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍വിഹിതമായി കിട്ടുന്ന രണ്ടുകിലോയ്ക്കുപുറമേ, കാര്‍ഡൊന്നിന് 10 കിലോ അധികവിഹിതം നല്‍കും. സാധാരണവിഹിതം നാലുരൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. മറ്റുവിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല.
നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള ഇനം അരി കിട്ടും. ഓഗസ്റ്റിലെ റേഷന്‍വിതരണം ശനിയാഴ്ച അവസാനിച്ചു. വാതില്‍പ്പടി വിതരണക്കരാറുകാരുടെ നിസ്സഹകരണംമൂലം ചില താലൂക്കുകളില്‍ അരി വൈകിയാണെത്തിയത്. അതിനാല്‍, വിതരണത്തീയതി നീട്ടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പരിഗണിച്ചില്ല. സെപ്റ്റംബറിലെ വിതരണം ചൊവ്വാഴ്ച തുടങ്ങും