കണ്ണൂർ :കൂത്തുപറമ്പ് മത പഠന ശാലയിലെ വിദ്യാർത്ഥിയായ അജ്മൽ ഖാൻ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് വെളിപ്പെടുത്തി. നാലു മാസം തുടർച്ചയായി പീഡനം നേരിടേണ്ടി വന്നതായി അജ്മൽ പറഞ്ഞു. കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് തേച്ചതും കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചതും ഉൾപ്പെടെയുള്ള ക്രൂരതകൾ നേരിടേണ്ടി വന്നു. സഹിക്കാൻ കഴിയാതെ മത പഠന ശാലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പഠനകാര്യത്തിൽ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ വിവരം പുറത്തുപറയാൻ ശ്രമിച്ച അജ്മലിനെ അധ്യാപകൻ ഉമയൂർ അഷറഫ് കൂടുതൽ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ വീട്ടുകാരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് മാതാപിതാക്കൾ അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു.

#tag:
കണ്ണൂർ