മാതൃകയായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന.


മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾക്കിടയിൽ നിന്നും  ലഭിച്ച സ്വർണാഭരണം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആയിഷ ഉമ്മർ  ഉടമസ്ഥക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി ഷാജി ആർഎസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ, veo സോജോ, ഹരിത കർമ്മ സേന കൺസോർഷ്യം ടീം ലീഡർ ഷിനി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സന്നിഹിതരായി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ സേന അംഗങ്ങളെ ചടങ്ങിൽ  അഭിനന്ദിച്ചു.

വളരെ പുതിയ വളരെ പഴയ