ആറു വർഷത്തെ പ്രണയത്തിനൊടുവിൽ ഉപ്പും മുളകിലെ ‘മുടിയന്’ ശുഭമാംഗല്യം.


തിരുവനന്തപുരം: മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം മുടിയൻ എന്നറിയപ്പെടുന്ന ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്.

ഋഷി തന്നെയാണ് വിവാഹക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ആറ് വർഷത്തോളമായി ഋഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണി. നൃത്ത രംഗത്തിലൂടെ പ്രേക്ഷക പരിചിതനായ ഋഷി, ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ്സ് കീഴടക്കിയത്. തുടർന്ന് ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു ഋഷി.

സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ. സിനിമ സ്റ്റെലിലാണ് താരം പ്രപ്പോസല്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.

വളരെ പുതിയ വളരെ പഴയ