ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.


കണ്ണൂർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ സ്കൂൾ കോളജ് വിദ്യാർഥികൾക്കായി നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ആറാം തരം മുതൽ ബിരുദാനന്തര ബിരുദം വരെ പഠനം നടത്തുന്ന 10,000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. ഒക്ടോബർ ഒന്ന് വരെ അപേക്ഷ സമർപ്പിക്കാം. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്.അപേക്ഷാ ഫോമും യോഗ്യത മാനദണ്ഡവും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾക്ക് sbifoundation.in/focus-area-detail/SBIF-Asha-Scholarship എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

വളരെ പുതിയ വളരെ പഴയ