കണ്ണൂർ :എസ്.എസ്.എൽ.സി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് അപേക്ഷിക്കാം.2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയവർക്ക് 500 രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിന് ശേഷം ഇരുന്നൂറ് രൂപയുടെയും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണം.
പരീക്ഷ ഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നെടുത്ത ഡി ഡി, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം പരീക്ഷ ഭവനിൽ അപേക്ഷ നൽകണം.
pareekshabhavan.kerala.gov.in
ഫോൺ: 0471-2546800