കൊലക്കേസ് പ്രതിയായ പിടികിട്ടാപ്പുള്ളിയെ അതിസാഹസികമായി പിടികൂടി മാഹി IRB അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജിജിത്ത്


മാഹി : കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എന്ന് സംശയിക്കുന്നയാളെ അതി സാഹസികമായി പിടികൂടി മാഹി ഐ.ആർ.ബി   ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും ഈ പ്രതിയെന്ന് സംശയിക്കുന്ന ആളിനെപ്പറ്റി ജാഗ്രത നിർദേശം ലഭിച്ചത് തുടർന്ന് മാഹിയിലെ പോലീസ് കൃത്യമായ നിരീക്ഷണം തുടരുന്നതിനിടെയാണ് ഐ. ആർ. ബി. എ.എസ്.ഐ. ജിജിത്  മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കയ്യങ്കാളിയിലൂടെ പ്രതിയെ കീഴടക്കിയത്. തുടർന്ന് മാഹി പോലീസ് സ്റ്റേഷനിലേക്ക് പ്രതിയെ ഹാൻഡ് ഓവർ ചെയ്യുകയും തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് സ്റേഷനുമായി ബന്ധപ്പെട്ട് പ്രതിയെ കൈമാറുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ