Zygo-Ad

ജില്ലാതല സ്വാതന്ത്ര്യദിന ആഘോഷം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും

 


കണ്ണൂർ :ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷ ഭാഗമായി ഓഗസ്റ്റ് 15ന് രാവിലെ ഒൻപതിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും.

തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നൽകും. 22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരക്കും.

പൊലീസ് -നാല്, എക്സൈസ് -ഒന്ന്, വനം വകുപ്പ് -ഒന്ന്, എൻ സി സി -നാല്, സ്‌കൗട്ട് ആൻഡ് ഗൈഡ് -ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ് -നാല്, ജൂനിയർ റെഡ് ക്രോസ് -രണ്ട് എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ തയ്യാറാകുന്നത്.

സെറിമോണിയൽ പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കുന്നത് ഡി എസ് സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾ എന്നിവയായിരിക്കും.

വളരെ പുതിയ വളരെ പഴയ