Zygo-Ad

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകി

 കണ്ണൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച ഏഴ് ലക്ഷം രൂപ പ്രസിഡൻറ് ആർ ഷീല മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. ആന്തൂർ നഗരസഭ കൗൺസിൽ അംഗങ്ങൾ സമാഹരിച്ച ഒരു ലക്ഷം രൂപ മന്ത്രിക്ക് നഗരസഭ ചെയർമാൻ പി മുകുന്ദൻ കൈമാറി. ജില്ലയിലെ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻമാർ സമാഹരിച്ച 78,340 രൂപ ജില്ലാ കോ ഓർഡിനേറ്റർ മിനേഷ് മണക്കാട് മന്ത്രിക്ക് കൈമാറി. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തുക കൈമാറിയത്.

വളരെ പുതിയ വളരെ പഴയ