കരിയാട് :അഭ്രപാളികളില്‍ വിസ്മയങ്ങളുടെ ലോകം തീര്‍ക്കുന്ന വിഷ്വല്‍ ഇഫക്ട്സ് സാങ്കേതികതയിലെ 2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിശാഖ് ബാബു സ്വന്തമാക്കി .വിശാഖ് ബാബുവിന്റെ സംസ്ഥാന അവാർഡ് നേട്ടം കരിയാട് എന്ന കൊച്ചു ഗ്രാമത്തെയും ആഹ്ലാദഭരിതമാക്കുകയാണ്.നേരിട്ട് കണ്ട മഹാവിപത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചു വയ്ക്കണമെന്ന ജൂഡ് ആന്തണി ജോസഫ് എന്ന സിനിമാ സംവിധായകന്റെ 2018 എന്ന സിനിമയിലൂടെയാണ് ഈ അവാർഡ് നേട്ടം.2021 ലും മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള അവാർഡ് മിന്നൽ മുരളി എന്ന സിനിമയിലൂടെ വിശാഖ് ബാബുവിനാണ് ലഭിച്ചത്.കരിയാട് പള്ളികുനിയിൽ താഴെ ചോതിയോട്ട് വീട്ടിൽ സുരേഷ് ബാബുവിന്റെയും പ്രമീളയുടെയും മകനാണ് വിശാഖ്.

#tag:
പാനൂർ