പശ്ചിമ ബംഗാളിലെ ഡോക്ടറുടെ കൊലപാതകം മാഹിയിലും സമരം

 


മാഹി : പശ്ചിമ ബംഗാളിലെ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ  മാഹിയിലും പ്രതിഷേധ സമരം. മാഹി ഗവ. ജനറൽ ആശുപത്രി ജീവനക്കാരാണ് പ്രതിഷേധ ധർണ സംഘടിച്ചത്.  രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ച ശേഷമാണ് ഡോക്ടർമാരും ജീവനക്കാരും സമരത്തിന് ഇറങ്ങിയത്.

 ഡോ. ആദിൽ വാഫിയുടെ അധ്യക്ഷതയിൽ ഡോ. മുഹമ്മദ് ഇഷാക് ഷാമിർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.ഡോ പുഷ്പ ദിനരാജ്,ഡോ  അതുൽ ചന്ദ്രൻ,ഡോ തേജൽ,ഡോ എ മേഘ്ന ,
ഡോ എം മുനീബ്,
നഴ്സിംഗ് സൂപ്രണ്ട്
അജിതകുമാരി, പബ്ലിക്ക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ബിശോഭന,ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ എം പവിത്രൻ,എൻ മോഹനൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ