കൂത്തുപറമ്പ് :പാട്യം ഗ്രാമ പഞ്ചായത്ത്
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാംപയിൻ ശില്പശാല നടത്തി
ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡണ്ട് പ്രദീപൻ കെ പി അധ്യക്ഷത വഹിച്ചു
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മുഹമ്മദ് ഫായിസ് അരുൾ, ശോഭ കോമത്ത്, സുജാത ടി സിക്രട്ടറി സുജിത്ത് കുമാർ പി,അസി.സിക്രട്ടറി ഉഷ എൻ,വി.ഇ.ഒ മാരായ വിനയ ഭാസ്കരൻ ,ഷൈമ കെ എന്നിവർ പ്രസംഗിച്ചു തുടർന്ന് ഹരിതകേരളം മിഷൻ RP , ബാലൻ വയലേരി, ശുചിത്വമിഷൻ RP മാരായ സുരേഷ് കുമാർ എം കെ അശോകൻ P എന്നിവർ ക്ലാസുകൾ എടുത്തു
വിഷയാവതരണത്തിനു ശേഷം ഗ്രൂപ്പ്ചർച്ചകളും
അവതരണവുംക്രോഡീകരണവും നടത്തി
ജൈവ ,അജൈവ ,ദ്രവമാലിന്യ , സംസ്കരണത്തിൽ കൂടുതൽ ഊന്നൽ നൽകി ,ശക്തമായ ക്യാമ്പയിൻ പ്രവർത്തനവുമായി വാർഡ് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ ശില്പശാല തീരുമാനിച്ചു