കൂത്തുപറമ്പ് :പാട്യം പഞ്ചായത്തിലെ കൂറ്റേരി പൊയിൽ പുഴയുടെ തീരത്ത് പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ മുള തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.പാട്യം പഞ്ചായത്തിൻ്റെയും, ഹരിതകേരളം മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിലുറപ്പിൻ്റെ സഹായത്തോടെയാണ് മുളനടുന്നത്.
ആഗോള താപനത്തെയും, കാലാവസ്ഥാ വ്യതിയാനത്തെയും ലഘൂകരിക്കാനുള്ള കഴിവ് മുളക്ക് ഉണ്ട് കൂറ്റേരി പൊയിൽ,ചീരാറ്റ വയനശാല എന്നിവിടങ്ങളിലെ പുഴയോരങ്ങളിൽ 50 ഓളം തൈകളാണ് നടുന്നത്.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരുൾ അദ്ധ്യക്ഷം വഹിച്ചു, അസിസ്റ്റൻ്റ് എഞ്ചിനിയർ അനുശ്രീ ശശീന്ദ്രൻ, ഹരിതകേരളം മിഷ/ൻ ജില്ലാ റിസോഴ്സ് പേഴ്സൺ ബാലൻ - വയലേരി ,എന്നിവർ സംസാരിച്ചു