പുതുച്ചേരി :പുതുച്ചേരിക്ക് 12,700 കോടി രൂപയുടെ ബജറ്റ്. മാഹിയെ പാടേ അവഗണിച്ച ബജറ്റിൽ പുതിയ പദ്ധതികളൊന്നുമില്ല. ശമ്പളം, പെൻഷൻ, വായ്പ തിരിച്ചടവ് എന്നിവയ്ക്കാണ് ബജറ്റിൻ്റെ 45.51 ശതമാനവും മാറ്റിവച്ചത്. ശമ്പളത്തിനും പെൻഷനുമായി 3962 കോടി രൂപയും വായ്പ തിരിച്ചടവിനും പലിശക്കുമായി 1817 കോടിരൂപയും വൈദ്യുതി മേഖലക്ക് 2509 കോടി രൂപയും നീക്കി വച്ചു. മുഖ്യമന്ത്രി എൻ രങ്കസ്വാമി ബജറ്റ് അവതരിപ്പിച്ചു.
തനത് വരുമാനമായി 6914.66 കോടി രൂപയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 3268. 98 കോടി രൂപ കേന്ദ്രസഹായവും കേന്ദ്രവിഷ്കൃത പദ്ധതി ഇന ത്തിൽ 430 കോടി രൂപയും കേന്ദ്രറോഡ് ഫണ്ടിൽനിന്ന് 20 കോടിരൂപയും വരുമാനം പ്രതീക്ഷിക്കുന്നു. സ്കൂളുകളിൽ പച്ച ക്കറിത്തോട്ടത്തിന് പതിനായിരം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
സബ്സിഡി നിരക്കിൽ അരിയും പഞ്ചസാരയും പയർവർഗ ങ്ങളും ഓയിലും സിവിൽ സപ്ലൈസ് വകുപ്പ് മുഖേന വിതരണം ചെയ്യും. ഒന്ന് മുതൽ പ്ലസ്ടു വരെ ഗവ. സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശ നത്തിൽ പത്ത് ശതമാനം സംവരണം തുടരും. മാഹി വികസന പദ്ധതികളൊന്നു പോലും ബജറ്റിൽ പരിഗണിച്ചില്ല.
#tag:
മാഹി