Zygo-Ad

വയനാടിന് സഹായഹസ്തവുമായി തലശ്ശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻസിസി.


തലശ്ശേരി:   കമാൻഡിങ് ഓഫീസർ ലഫ്നന്റ് കേണൽ മുകേഷ്, സുബേദാർ മേജർ എഡ്വിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരി യൂണിറ്റിന്റെ കീഴിലുള്ള മുഴുവൻ എൻ സി സി സബ് യൂണിറ്റിലെയും കേഡറ്റുകളും രക്ഷിതാക്കളും ഓഫീസർമാരും ചേർന്ന് സമാഹരിച്ച അവശ്യ സാധനങ്ങൾ വയനാട്ടിലെ അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറി. ജൂനിയർ സൂപ്രണ്ട് ഷെറിൻ.പിടി, ചീഫ് ഓഫീസർ എംപി ബാബു, ചീഫ് ഓഫീസർ പോൾ ജസ്റ്റിൻ ടി, ഫസ്റ്റ് ഓഫീസർ പ്രശാന്ത് പി വി, സെക്കൻഡ് ഓഫീസർമാരായ സജീഷ് കുമാർ കെ, രാവിദ് ടി പി, മുൻ എൻസിസി ഓഫീസറായ സിജു, ഹവിൽദാർ സാംബെ  കേശവറാവു, നായിക്ക് ഔസേപ്പ്, എം വിനോദ്, പ്രശാന്ത് പി, അനീഷ് എന്നിവർ ചേർന്ന് വയനാട്ടിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി അവശ്യസാധനങ്ങൾ കൈമാറി. ദുരന്തം പെയ്തിറങ്ങിയ മുണ്ടക്കൈ, ചൂരൽമല  എന്നീ പ്രദേശങ്ങളും സന്ദർശിച്ചു..

വളരെ പുതിയ വളരെ പഴയ