ചൊക്ലി : ഒളവിലം സഫ്ദർ ഹാശ്മി വായനശാല ആൻഡ് ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വായനശാല പ്രസിഡണ്ട് വൈ ചിത്രൻ പതാക ഉയർത്തി. എൻ പി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വായനശാല സെക്രട്ടറി പി സാജു സ്വാഗതവും ലൈബ്രേറിയൻ സുചിഷ ചിത്രൻ നന്ദിയും പറഞ്ഞു. മധുരവിതരണവും നടത്തി.