മട്ടന്നൂര്‍: കീച്ചേരി ചെള്ളേരിയില്‍ ജനവാസ കേന്ദ്രത്തിലെ കുന്നിനുള്ളില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദമുണ്ടായതോടെ ഇന്നലെ രാത്രി 10 മണിയോടെ ഒരു വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
ചെള്ളേരി ചാമന്റെ വളപ്പില്‍ മൈമൂനയുടെ വീട്ടുകാരെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇന്നലെയാണ് വെള്ളം ഒഴുകുന്ന ശബ്ദം ഉണ്ടായത്. കുന്നിനുള്ളിലൂടെ വെള്ളം ഒഴുകുന്ന ശബ്ദമുണ്ടെങ്കിലും പുറത്തേക്ക് വെള്ളം വരുന്നില്ല. ഉരുള്‍ പൊട്ടല്‍ സാധ്യതയാണോയെന്ന സംശയത്താല്‍ നാട്ടുകാര്‍ രാത്രിയോടെ മട്ടന്നൂര്‍ പൊലീസില്‍ വിവരം നല്‍കി.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എം. അനിലും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ ഒരു വീട്ടുകാരോട് മാറി താമസിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11 വീട്ടുകാര്‍ മാറി താമസിച്ചിരുന്നു. ഇന്ന് സ്ഥലത്ത് വിദഗ്ധ പരിശോധന നടത്തും. ഭയപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത് അറിയിച്ചു.