Zygo-Ad

വയനാടിനായി കൈകോർക്കാം - അറിയിപ്പ്


കണ്ണൂർ:വയനാടിന് കൈത്താങ്ങായി വ്യക്തികൾ  ക്യാമ്പുകളിലേക്ക്ഉള്ള അവശ്യ സാധനങ്ങളുമായി വയനാട്  ജില്ലാ അതിർത്തി ചെക്ക് പോസ്റ്റിൽ (കൊട്ടിയൂർ)  എത്തുന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്.


നിലവിൽ വയനാട് കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരം  അനുസരിച്ച്  ക്യാമ്പുകളിലേക്ക് മറ്റും റിലീഫ് മെറ്റീരിയൽസ് ആവശ്യമില്ല. കൂടാതെ ദുരന്ത നിവാരണത്തിന്  വോളണ്ടിയേഴ്സ് സേവനവും നിലവിൽ ആവശ്യമില്ല. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

വയനാടുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങൾ അതാത് സമയങ്ങളിൽ കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്.

നിർണായകമായ തിരച്ചിൽ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ചില ഇനങ്ങൾ വലിയ അളവിൽ നിലവിൽ ആവശ്യമാണ്.

* ട്രാക്ടർ മൗണ്ടഡ് കംപ്രസർ + ജാക്ക് ഹാമർ
*  ഇലക്ട്രിക്/ ഗ്യാസ് കട്ടർ
* സ്റ്റീൽ കട്ടറുകൾ
* ലൈറ്റുകൾ (ഹല്ലയും അസ്കയും)
* സ്ട്രെച്ചർ - 60
* ഗംബൂട്ട്സ് - 300
* ബോഡി ബാഗുകൾ - 500
* മൊബൈൽ ഫ്രീസർ

വളരെ പുതിയ വളരെ പഴയ