Zygo-Ad

സ്വാതന്ത്രത്തിന്റെ എഴുപത്തി എട്ടാം വാർഷികത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ കേശദാനം ചെയ്യുന്നു.

 മാഹി : എഴുപത്തി എട്ടാമത് സ്വാതന്ത്ര ദിനത്തിന്റെയും, ലോക അവയവദാനത്തിന്റെയും ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് അവയവദാന ബോധവൽക്കരണം നടത്തുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ കോഡിനേഷൻ കമ്മിറ്റിയുടെ ആലോചനയോഗം ഇന്ന് വൈകുന്നേരം 5 മണിക്ക് ഹോട്ടൽ തീർത്ഥ ഇന്റർനാഷണിൽ വെച്ച് നടക്കും. മരണശേഷം സ്വന്തം ശരീരം പരിയാരം മെഡിക്കൽ കോളേജിലേക്ക് സമ്മതപത്രം എഴുതി നൽകിയ എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, കേരള നദീജല സംരക്ഷണ സമിതി വൈസ് ചെയർ പേഴ്സനുമായ സി കെ രാജലക്ഷ്മി തന്റെ മുടി മുറിച്ച് നൽകി ഉദ്ഘാടനം ചെയ്യും. തലശ്ശേരി താലൂക്ക് കേശദാന കോർഡിനേറ്റർ ഒ പി പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, പി പി റിയാസ് വട്ടക്കാരി കൈതാൽ, രജീഷ് കാരായി എന്നിവർ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ