Zygo-Ad

കൂത്തുപറമ്പിൽ വീടുകളിലും കടകളിലും വെള്ളം കയറി കനത്ത നാശനഷ്ടം

 


കൂത്തുപറമ്പ് : നീർവേലി അളകാപുരി വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ട‌ങ്ങൾ കനത്ത മഴയെ തുടർന്ന് മെരുവമ്പായിപാലവും പ്രദേശവും വെള്ളത്തിൽ അകപ്പെട്ടിരുന്നു. ഇന്ന് മഴയ്ക്ക് ഇത്തിരി ശമനം ഉണ്ടായപ്പോൾ പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് ആശ്വാസമായി എങ്കിലും വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഏറെയാണ്.
നിരവധി കടകളിൽ വെള്ളം കയറി കടകളിലെ സാധനങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.

വളണ്ടിയർമാരും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്.

പാലോട്ടും കുന്നിലെ 130 ഓളം ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു മെരുവമ്പായി മദ്രസയിലാണ് ആളുകളെ മാറ്റി താമസിപ്പിച്ചിരുന്നത്. വീടുകളെല്ലാം ചെളി നിറഞ്ഞ അവസ്ഥയാണ് ഇനി മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ പ്രദേശവാസികൾ

വളരെ പുതിയ വളരെ പഴയ